
ദോഹ: ഒരു മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിയുമ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി സിറ്റി എക്സ്ചേഞ്ച് എഫ്സി, ഗ്രാൻഡ് മാൾ എഫ്സി എന്നിവർ നേരിട്ട് സെമി ഫൈനലിൽ ബർത്ത് കരസ്ഥമാക്കി. ഫാൻ ഫോർ എഫ്സി, ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി, ഖത്തർ തമിഴ് സംഘം എന്നിവരാണ് പ്ലേയ് ഓഫ് കളിക്കാനായി യോഗ്യത നേടിയ ടീമുകൾ.
വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്ന നിർണായക മത്സരങ്ങളിൽ ഫാൻ ഫോർ എവർ എഫ്സി, ഗ്രാൻഡ് മാൾ എഫ്സി, സിറ്റി എക്സ്ചേഞ്ച് എന്നിവർ വിജയം വരിച്ചപ്പോൾ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തർ തമിഴ് സംഘത്തിന് മുന്നിൽ സമനില വഴങ്ങേണ്ടി വന്നു. ആദ്യ പകുതിയിൽ ഫിഫ മഞ്ചേരി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും മുബൈ എഫ്സി ഗോൾ കീപ്പർ രഹനേഷിനെ കീഴ്പെടുത്തി തമിഴ് സംഘം സമനില ഗോൾ നേടി. ചൊവ്വാഴ്ച നടക്കുന്ന പ്ലേ ഓഫിൽ ഫാൻ ഫോർ എഫ്സി ഖത്തർ തമിഴ് സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി ഫ്രണ്ട്സ് ഓഫ് തൃശ്ശൂരിനെയും നേരിടും.23ന് വെള്ളിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.











