
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ “ഒരിക്കലും സാദ്ധ്യമാകാത്ത സ്വപ്നം” മാത്രമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തൃശൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെങ്കിലും പിണറായി സർക്കാരിന്റെ സ്വപ്നയാത്ര ഇതോടെ അവസാനിക്കുമെന്ന് എപിജെ അബ്ദുൾ കലാമിന്റെ ഉദ്ധരണി ചൂണ്ടിക്കാട്ടി ഖുശ്ബു വ്യക്തമാക്കി.
“കേരള സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനൊന്നുമില്ല; ജനങ്ങൾക്കായി ചെയ്തത് പൂജ്യം,” എന്ന് അവർ കടുത്ത വിമർശനം ഉന്നയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തോടെ തൃശൂർ ബിജെപിക്ക് ആശാവഹമായ മണ്ഡലമായി മാറിയതായും തുടർന്ന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ പാർട്ടിക്കാകുമെന്നും ഖുശ്ബു പറഞ്ഞു. സുരേഷ് ഗോപിയുടെ പരിശ്രമമാണ് ആ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും അവർ കൂട്ടിച്ചേർത്തു.











