05:12pm 09 November 2026
NEWS
ഹൃദയ താള വൈകല്യങ്ങൾ മുന്നറിയിപ്പുമായി കെഎച്ച്ആർഎസ് സംസ്ഥാന സമ്മേളനം
25/05/2025  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൃദയ താള വൈകല്യങ്ങൾ മുന്നറിയിപ്പുമായി  കെഎച്ച്ആർഎസ് സംസ്ഥാന സമ്മേളനം
HIGHLIGHTS

കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ (കെ.എച്ച്.ആർ.എസ്)  സംസ്ഥാന സമ്മേളനം  കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ ഉദ്ഘാടനം ചെയ്യുന്നു.  ഡോ. അരുൺ ഗോപി; ഓർഗനൈസിംഗ്    ചെയർമാൻ ഡോ. കെ.യു. നടരാജൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക്;  വൈസ് പ്രസിഡന്റ് ഡോ. ഭീമ ശങ്കർ; സെക്രട്ടറി ഡോ. പ്രവീൺ. ജി. പൈ  എന്നിവർ സമീപം.

കൊച്ചി: കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റുകളുടെ സംഘടനയായ കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ (കെഎച്ച്ആർഎസ്) 15-ാമത് വാർഷിക സംസ്ഥാന സമ്മേളനം കൊച്ചിയിലെ ഹോളിഡേ ഇന്നിൽ നടന്നു. ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും വരുത്തുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള   നടപടികൾ ചർച്ചാവിഷയമായി. 
  
കെ.എച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയ താള വൈകല്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണം.  ഹൃദയസ്തംഭനം വഷളാക്കുന്നതിനും കൊറോണറി ആർട്ടറി രോഗവുമായി ബന്ധപ്പെട്ട പകുതിയോളം  മരണങ്ങൾക്ക് ഇത് കാരണമാവുന്നുണ്ട്, ഡോ. അജിത് തച്ചിൽ പറഞ്ഞു. 

ഇതിനായി  പൊതുജനാവബോധവും, ഹൃദ്രോഗ നിർണ്ണയം, ചികിത്സ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. 

സാംക്രമിക രോഗങ്ങളെ നേരിടുന്നതിൽ കേരളം വലിയ പുരോഗതി കൈവരിച്ചു. ഹൃദയ സംബന്ധമായ തകരാറുകളെ ചെറുക്കുന്നതിന് തുല്യ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്,” അദ്ദേഹം പറഞ്ഞു.

ഹൃദയപേശികൾ കൃത്യതയോടെ ഒരു കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക്  കൈമാറുന്ന വൈദ്യുത സിഗ്നൽ  അസാധാരണമാകുമ്പോൾ, ഹൃദയത്തിന്റെ പമ്പിങ്ങ് താളം നഷ്ടപ്പെടും. ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ.യു.നടരാജൻ പറഞ്ഞു. 

ഏറ്റവും സാധാരണമായ ഹൃദയ താള വൈകല്യമാണ് ഹൃദയത്തിന്റെ മുകളിലെ അറകളുടെ  ക്രമരഹിതമായ സ്പന്ദനം അഥവാ അട്രിയൽ ഫൈബ്രിലേഷൻ.  ഇത് സ്ട്രോക്കിന്റെ സാധ്യത അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു. താഴത്തെ അറകൾ വളരെ വേഗത്തിൽ മിടിക്കുന്നതിനാൽ പമ്പിംഗ് തടസ്സപ്പെട്ടുണ്ടാവുന്ന വെൻട്രിക്കുലാർ ടാക്കിക്കാർഡിയ (VT) അതുപോലെ തന്നെ ആശങ്കാജനകമാണ്,  ഇത്  പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവാം,"  ഡോ.കെ.യു. നടരാജൻ പറഞ്ഞു. 

 രോഗനിർണയം, പേസ്മേക്കർ തെറാപ്പി, കത്തീറ്റർ അബ്ലേഷൻ, ഡിഫിബ്രില്ലേറ്റർ സാങ്കേതികവിദ്യകൾ എന്നിവയിലെ ഏറ്റവും പുതിയ നേട്ടങ്ങൾ  സമ്മേളനം ചർച്ച ചെയ്തതായി  ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക് പറഞ്ഞു.

ഓർഗനൈസിംഗ്    ചെയർമാൻ ഡോ. കെ.യു. നടരാജൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക്; കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ; വൈസ് പ്രസിഡന്റ് ഡോ. ഭീമ ശങ്കർ; സെക്രട്ടറി ഡോ. പ്രവീൺ. ജി. പൈ, ഡോ. അരുൺ ഗോപി എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

എ.എഫ്, വെൻട്രിക്കുലാർ ടാക്കിക്കാർഡിയ അഥവാ വി.ടി എന്നിവയെക്കുറിച്ചുള്ള രണ്ട് സിമ്പോസിയങ്ങൾ, ക്ലിനിക്കൽ ഇലക്ട്രോഫിസിയോളജി, പുതിയ മരുന്നുകള്‍ കൂടാതെ  പേസ് മേക്കര്‍, ഡീഫിബ്രിലേറ്റര്‍ എന്നിവയിലെ അതി നൂതന സാങ്കേതിക വിദ്യകൾ എന്നിവ സംബന്ധിച്ച ശാസ്ത്ര സെഷനുകൾ ശ്രദ്ധയമായെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക് പറഞ്ഞു. ഹാർട്ട് ഫെയിലർ ഉപകരണങ്ങൾ സംബന്ധിച്ചും പ്രത്യേക ശാസ്ത്ര സെഷനുകൾ നടന്നു. സംസ്ഥാനത്തുടനീളമുള്ള 200-ലധികം വിദഗ്ധ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുത്തു.
                          

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img