
ദോഹ: ഖിഫ് സൂപ്പർ കപ്പിനുവേണ്ടി വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ തൃശൂറും മലപ്പുറവും തകർപ്പൻ ജയങ്ങൾ നേടി.മൗസിഫ്,സൽമാൻ
ഹെർബിൻ എന്നിവരാണ്തൃശൂരിന് വേണ്ടി ഗോളുകൾ നേടിയത്.
തൃശൂരും കണ്ണൂരും തമ്മിൽ നടന്ന പോരാട്ടത്തിൽ കണ്ണൂരിനെഏകപക്ഷീ യമായ മൂന്നു ഗോളുകൾക്കാണ് തൃശ്ശൂർപരാജയപെടുത്തിയത്.
തൃശൂരിന്റെ
ശരത്ആണ് ആദ്യകളിയിലെ
മാൻ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ
ഗ്രാൻഡ്മാൾ FC മലപ്പുറം, മാപ്സ് കോഴിക്കോട് ടീമിനെ 4–1ന് പരാജയപെടുത്തി.
ജംഷീർ,ആഷിഖ്
നവാസ്,ജംഷീർ എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്.
മുസമ്മിലാണ് കോഴിക്കോട് ടീമിന ആശ്വാസമായ ഏ ഗോൾനേടിയത്.
തൗഫീഖ് ആണ് രണ്ടാം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.ഇന്ന്
(നവംബർ 21 ന് വെള്ളിയാഴ്ച )മൂന്ന് മത്സരങ്ങളാണ അരങ്ങേറുന്നത്. കാസർഗോഡ്–ട്രാവൻകൂർ മത്സരത്തോടെയാണ് തുടക്കം. തുടർന്ന് വയനാട്–എറണാകുളത്തെയും
കണ്ണൂർ–മലപ്പുറത്തെയും നേരിടും.നവംബർ 28 നാണ് ഖിഫ് സൂപ്പർ കപ്പിന്റെ ഔദ്യോഗിക ഉത്ഘാടനം.











