01:59am 12 November 2026
NEWS
ഖിഫ് സൂപ്പർ കപ്പ്: മലപ്പുറം-തൃശൂർ, വയനാട്-കോഴിക്കോട് കരുത്തോടെആദ്യ റൗണ്ട് പൂർത്തിയായി; പ്ലേ–ഓഫ് പോരാട്ടം ഡിസംബർ 5 ന് വെള്ളിയാഴ്ച
29/11/2025  09:35 AM IST
nila
ഖിഫ് സൂപ്പർ കപ്പ്: മലപ്പുറം-തൃശൂർ, വയനാട്-കോഴിക്കോട്  കരുത്തോടെആദ്യ റൗണ്ട് പൂർത്തിയായി;  പ്ലേ–ഓഫ് പോരാട്ടം ഡിസംബർ 5 ന് വെള്ളിയാഴ്ച

 

ദോഹ: ദോഹ സ്റ്റേഡിയത്തിൽ നടന്നു വരുന്ന അന്തർജില്ലാ
 ഖിഫ് സൂപ്പർ കപ്പിൽ വ്യാഴവും വെള്ളിയും നടന്ന ആവേശം നിറഞ്ഞ
മത്സരങ്ങളിൽ 
മലപ്പുറം, തൃശൂർ ടീമുകൾ തങ്ങളുടെ പൂർണ്ണ ആധിപത്യമുറപ്പിച്ചപ്പോൾ വയനാട്, കോഴിക്കോട് ടീമുകൾ  മികച്ച വിജയങ്ങൾ നേടി. ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചു.
വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഗ്രാൻഡ് മാൾ FC മലപ്പുറം യുണൈറ്റഡ് എറണാകുളത്തെ 3–0ന് പരാജയപ്പെടുത്തി. 30-ാം മിനുട്ടിൽ തൗഫീഖിന്റെ ഗോളിൽ ലീഡെടുത്ത മലപ്പുറം രണ്ടാം പകുതിയിൽ പൂർണ്ണ ആധിപത്യം പ്രകടിപ്പിച്ചു. 50-ഉം 55-ഉം മിനുട്ടുകളിൽ ജംഷീർ രണ്ട് ഗോളുകൾ കൂടി നേടി വിജയം ശക്തമാക്കി. സ്ഥിരതയാർന്ന പ്രകടനത്തിന് മലപ്പുറത്തിന്റെ നവാഫ് (ജേഴ്സി 6) ‘മാൻ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുത്തു.
രണ്ടാം മത്സരത്തിൽ തൃശൂർ അതിശക്തമായ പ്രകടനം കാഴ്ചവെച്ചു. കാസർഗോഡിനെ 5–1 ന് തകർത്തുകയായിരുന്ന തൃശൂർ ആദ്യമിനുട്ടുകളിൽ തന്നെ ലീഡ് നേടി. 13-ാം മിനുട്ടിൽ സൽമാൻ ഗോൾ നേടി തുടക്കം കുറിച്ചപ്പോൾ രണ്ടാം പകുതിയിൽ തൃശൂർ ആക്രമണം പൂർണ്ണതയിലെത്തി. റാഷിദ്, റനോഫ്, ലത്തീഫ്, മഹ്റൂഫ് എന്നിവർ നാല് ഗോളുകൾ കൂടി നേടി തൃശൂരിന്റെ ജയം ഉറപ്പിച്ചു. അവസാന നിമിഷങ്ങളിൽ കാസർഗോഡിന്റെ ബാദ്ഷ പെനൽറ്റിയിലൂടെ ആശ്വാസഗോൾ നേടി. മത്സരത്തിൽ മികവ് തെളിയിച്ച റനോഫ് ‘മാൻ ഓഫ് ദ മാച്ച്’ ആയി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ വയനാട് കൂട്ടം ട്രാവൻകോർ FCയെ 1–0ന് തോൽപ്പിച്ചു. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും 40-ാം മിനുട്ടിൽ ട്രാവൻകോറിന് ലഭിച്ച പെനൽറ്റി വയനാടിന്റെ ഗോളി ഹക്സലിൻ ഡേവി അത്ഭുതസേവ് നടത്തി തടഞ്ഞു. തുടര്‍ന്ന് 55-ാം മിനുട്ടിൽ അബിസ് റിഷോ നേടിയ ഗോളാണ് മത്സരഫലത്തെ നിർണയിച്ചത്. അതുല്യമായ പ്രകടനത്തിലൂടെ ഹക്സലിൻ ഡേവി ‘മാൻ ഓഫ് ദ മാച്ച്’ആയി.
രണ്ടാം മത്സരത്തിൽ മാപ്‌സ് കോഴിക്കോട് ഹോട്ട് & കൂൾ കണ്ണൂരിനെ 3–0ന് പരാജയപ്പെടുത്തി. മുസമ്മിൽ രണ്ട് ഗോളുകളും കുട്ടിപ്പ ഒരു ഗോളും നേടി. മത്സരത്തിലെ മികച്ച പ്രകടനവുമായി മുഷമ്മിൽ ‘മാൻ ഓഫ് ദ മാച്ച്’ കരസ്ഥമാക്കി.
ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ഹോട്ട് & കൂൾ കണ്ണൂരും ട്രാവൻകോർ FCയും ടൂർണമെന്റിൽ നിന്ന് പുറത്തായി. ഏറ്റവും കൂടുതൽ പോയിന്റ് നേടി മലപ്പുറവും തൃശൂറും നേരിട്ട് സെമിഫൈനലിലേക്ക് കടന്നു.കോഴിക്കോട്, കാസർഗോഡ്, വയനാട്, എറണാകുളം — തമ്മിലുള്ള പ്ലേ-ഓഫ് മത്സരങ്ങൾ ഡിസംബർ 5ന് വെള്ളിയാഴ്ച നടക്കും. ഇവയിൽ വിജയിക്കുന്ന രണ്ട് ടീമുകൾ മലപ്പുറത്തോടും തൃശൂറോടും കൂടെ സെമിഫൈനൽ ഘട്ടം പൂർണ്ണമാക്കും. 
ഖിഫ് സൂപ്പർ കപ്പ് ഇനി വരുന്നവരാന്ത്യങ്ങളിൽ നിർണായക പോരാട്ടങ്ങളുടെ വേദിയാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img