NEWS
ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇന്ന് തുടക്കം
15/05/2025 12:43 PM IST
nila

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾഏറ്റുമുട്ടുന്നഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇന്ന് തുടക്കം.ഇന്ന് വൈകുന്നേരം 5: 30 നു ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ എം ഇ എസ് -1 ഐഡിയൽ സ്കൂളിനെയും 6 : 30 നു അൽഖോർ ഇന്റർനാഷണൽ സ്കൂൾ എം ഇ എസ് -2 നെയും നേരിടും.
വെള്ളിയാഴ്ച 5: മണിക്ക് ഡിപിഎസ് മൊണാർക്എം, ഒലീവ് ഇന്റർനാഷണൽ സ്കൂൾ -1 നെയും 6 : മണിക്ക് ലയോള സ്കൂൾ രാജഗിരി സ്കൂളിനെയും നേരിടും.
ഖത്തർ സ്പോർട്സ് മിനിസ്ട്രി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ കായി ഖത്തർ ആണ്, ഓട്രോൾ ടെക്നോളജീസ്, ഇസുസു ഖത്തർ, ഹോട് ആൻഡ് കൂൾ കാസിൽ ഗ്രൂപ്പ് എന്നിവർ സഹ പ്രായോജകരുമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











