NEWS
ഖിയ ചാമ്പ്യൻസ് ലീഗ് ഫുട് ബോളിന് ഇന്ന് തുടക്കം
24/04/2025 12:45 PM IST
nila

ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുതിയ സീസണിന് ഇന്ന് ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ
തുടക്കംകുറിക്കും.വൈകുന്നേരം 6മണിക്ക് നടക്കുന്ന ആദ്യമത്സരത്തിൽ എം ഇ എസ് ഇന്റർ നാഷണൽ സ്കൂൾഅൽഖോർ ഇന്റർ നാഷണൽ സ്കൂൾ നമ്പർ 2വിനെ നേരിടും, രാത്രി 7മണിക് നടക്കുന്ന രണ്ടാം മത്സരത്തിൽ ദോഹ മോഡേൺസ്കൂൾ അൽഖോർ ഇന്റർ നാഷണൽ സ്കൂൾ നമ്പർ വണ്ണുമായി പോരാടും.ഏറെ പുതുമകളുമായാണ് ഈ വർഷത്തെ ഖിയ ചാമ്പ്യൻസ് ലീഗ് നടത്തപ്പെടുന്നത്. 3 വ്യത്യസ്തടൂര്ണമെന്റുകളാണ് ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നടന്നു വരുന്ന സീനിയർ ചാമ്പ്യൻസ് ലീഗിന് പുറമെ 40 വയസ്സിനു മുകളിൽ ഉള്ളവർക്കുള്ള മാസ്റ്റേഴ്സ് ലീഗ് , അണ്ടർ 14 ആൺകുട്ടികളുടെ ജൂനിയർ ചാമ്പ്യൻസ് ലീഗ് എന്നിവയാണ് പുതിയ രണ്ടു ഫോർമാറ്റുകൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











