02:26pm 11 November 2026
NEWS
ഖർത്തിയാത്ത് ദോഹ റോഡ് വിപുലീകരണ പ്രവർത്തനം പൂർത്തിയായി
12/10/2025  07:25 PM IST
nila
ഖർത്തിയാത്ത് ദോഹ റോഡ് വിപുലീകരണ പ്രവർത്തനം പൂർത്തിയായി

ദോഹ: പബ്ലിക് വർക്സ് അതോറിറ്റിയായ അശ്ഗാൽ (Ashghal) അൽ ഖറൈത്യാത്ത് പ്രദേശത്തുനിന്ന് ദോഹയിലേക്കുള്ള എക്സിറ്റ് റോഡിന്റെ വിപുലീകരണവും ആവശ്യമായ പരിപാലന പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി. 2025 മെയ് 20-നാണ് ആരംഭിച്ച ഇപ്പോൾ പൂർത്തിയാകുന്നതുവരെ  എല്ലാ പ്രവർത്തനങ്ങളും അശ്ഗാലിന്റെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി. ഇതിലൂടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ഗതാഗത സുതാര്യതയും ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടത്., അൽ ഖറൈത്യാത്ത് മേഖലയിൽ നിന്നുള്ള ദോഹയിലേക്കുള്ള എക്സിറ്റ് വിപുലീകരണം അശ്ഗാലിന്റെ പ്രധാന റോഡുകളിലെ ഗതാഗത കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണെന്ന്റോഡ്സ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റിലെ ഹൈവേ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് സെക്ഷൻ മേധാവി എൻജിനീയർ അബ്ദുല്ല അൽ യാഫീ വ്യക്തമാക്കി.
പഴയതിൽ ഒറ്റ ലെയിനായിരുന്ന എക്സിറ്റ് ഇപ്പോൾ ഇരട്ട ലെയിനാക്കി മാറ്റിയതിലൂടെ, ഗതാഗത ഭാരം കുറയ്ക്കുകയും പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും, അൽ റിഫാ സ്ട്രീറ്റും അൽ ഖറൈത്യാത്ത് പ്രദേശവും വഴി ദോഹയിലേക്കുള്ള വാഹന ഗതാഗതം കൂടുതൽ സുഗമമാക്കാനും സഹായകരമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img