
ചെങ്ങുന്നൂർ: ഗാസയിൽ ആഹാരത്തിനായി കേഴുന്ന കുഞ്ഞുങ്ങളെ കണ്ട് ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്ന പ്രസ്താവനയുടെ പേരിൽ പ്രശസ്ത സാഹിത്യകാരി ലീലാവതി ടീച്ചറിനെതിരായി സംഘപരിവാർ ശക്തികൾ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സാംസ്കാരിക വിഭാഗമായ വെനീസിയത്തിൻ്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ സി. കെ. ഷിബു ഡോ.സിജി സോമരാജൻ,സംസ്ഥാന കമ്മറ്റിയംഗം ആർ രാജീവ് , കെ .സീന,വെനീസിയം ഭാരവാഹികളായ പി എസ് ശിവപ്രസാദ്,ആര്.സോമരാജൻ,രമേശ് ഗോപിനാഥ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെജിഒഎ ജില്ലാ പ്രസിഡൻ്റ് റെനി സെബാസ്ററ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു സ്വാഗതവും വെനിസിയം കൺവീനർ എസ്.രഞ്ജിത് നന്ദിയും പറഞ്ഞു











