08:56am 10 November 2026
NEWS
പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്ന് സമ്മതിച്ച് തഹാവൂർ റാണ
07/07/2025  03:59 PM IST
nila
പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്ന് സമ്മതിച്ച് തഹാവൂർ റാണ

താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു എന്ന് തുറന്നു സമ്മതിച്ച് തഹാവൂർ റാണ. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന തഹാവൂർ റാണെ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കു പങ്കുണ്ടെന്നും റാണ പറഞ്ഞു. 

26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് താൻ മുംബൈയിൽ ഉണ്ടായിരുന്നെന്നും തഹാവൂർ റാണ സമ്മതിച്ചിട്ടുണ്ട്. ഗൾഫ് യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ വെളിപ്പെടുത്തി. 

പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്നായിരുന്നു ഈ പരിശീലന പരിപാടികൾ. ലഷ്കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവർത്തിച്ചിരുന്നത്. 

മുംബൈയിൽ ഇമിഗ്രേഷൻ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം റാണയുടേതായിരുന്നു. ബിസിനസ് ചെലവുകൾ എന്ന പേരിലാണ് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. ആക്രമണം നടന്ന നവംബർ 26ന് തൊട്ടുമുൻപുവരെ മുംബൈയിൽ ഉണ്ടായിരുന്നെന്നും അതു ഭീകരരുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img