NEWS
കീറ്റോഡയറ്റ് : അറിയേണ്ടതെല്ലാം
23/04/2025 12:12 PM IST
Health Dusk

ശരീരഭാരം കുറയ്ക്കാന്‍ ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഡയറ്റാണിത്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്നു.
കീറ്റോഡയറ്റ് വകഭേദങ്ങള്‍
1. സ്റ്റാന്‍ഡേര്‍ഡ് കീറ്റോഡയറ്റ്: അന്നജം 10%, പ്രോട്ടീന്‍ 20%, ഉയര്‍ന്ന കൊഴുപ്പ് 70% ഉള്ള ഭക്ഷണക്രമം.
2. സൈക്ലിക്കല്‍ കീറ്റോഡയറ്റ്: ആഴ്ചയില്‍ 5 ദിവസം കീറ്റോജെനിക്ക് ആഹാരവും രണ്ടുദിവസം അന്നജം സാധാരണ രീതിയില്‍ അടങ്ങിയ ഭക്ഷണക്രമീകരണവും.
3. ടാര്‍ഗെറ്റഡ് കീറ്റോജെനിക് ഡയറ്റ്: കീറ്റോഡയറ്റിനൊപ്പം വ്യായാമവും അന്നജവും ഉള്‍പ്പെടുത്തുന്ന ഡയറ്റ് പ്ലാന്‍.
4. ഉയര്‍ന്ന പ്രോട്ടീന്‍ കീറ്റോജെനിക് ഡയറ്റ്: ഇതില്‍ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നു.
ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
മത്സ്യം, മുട്ട, ബീഫ്, മട്ടണ്‍, പോര്‍ക്ക്, കോഴിയിറച്ചി, ചീസ്, വെണ്ണ, നെയ്യ്, പനീര്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മധുരമില്ലാത്ത ബദാം മില്‍ക്ക്, ടോഫു, അണ്ടിപ്പരിപ്പുകള്‍, ചിയാസീഡ്, എണ്ണക്കുരുക്കള്‍, ഫ്‌ലാക്‌സീഡ്, ഒലിവ് ഓയില്‍, എണ്ണകള്‍, മധുരമില്ലാത്ത കാപ്പി, ചായ, പഴങ്ങള്‍ - ബെറീസ്, അവക്കാഡോ, തക്കാളി, പച്ചക്കറി - ഉള്ളി, കാപ്‌സിക്കം, ബ്രോക്കോളി, കോളിഫ്‌ലവര്‍, സ്പിനാച്ച്.
*കീറ്റോഡയറ്റ് എല്ലാവര്‍ക്കും ചേര്‍ന്ന ഭക്ഷണരീതിയല്ല. ഒരു പോഷകാഹാര വിദഗ്ദ്ധന്റെയോ ഡയറ്റീഷന്റെയോ കര്‍ശന നിയന്ത്രണത്തില്‍ മാത്രമേ ഈ ഡയറ്റ് നോക്കാവൂ.
ഗുണങ്ങള്‍
· ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
· അപസ്മാരം പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ഡയറ്റാണിത്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.
· കീറ്റോഡയറ്റ് ഇന്‍സുലിന്‍ സംവേദന ക്ഷമത 75% വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു.
· ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാക്കുന്നു.
· മസ്തിഷ്‌ക്കാഘാതത്തിന്റെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നു.
· അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സോണിസം രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നു.
ആരൊക്കെ ഇത് ഉപയോഗിക്കരുത്?
· പ്രമേഹ രോഗമുള്ളവര്‍ കീറ്റോഡയറ്റ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ക്രമീകരിക്കണം.
· പാന്‍ക്രിയാസ്, കരള്‍, പിത്തസഞ്ചി, തൈറോയ്ഡ് രോഗമുള്ളവര്‍ക്ക് ഇത് സുരക്ഷിതമല്ല.
· ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്ലതല്ല.
· സ്‌ട്രോക്, ഹൃദയാഘാതം വന്നവര്‍ക്ക് അനുയോജ്യമല്ല.
ദോഷവശങ്ങള്‍
കൂടുതല്‍ കാലയളവില്‍ കീറ്റോഡയറ്റ് പിന്തുടരുന്നവര്‍ക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഓക്കാനം, ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവ ഡയറ്റിന്റെ ആദ്യ ദിവസങ്ങളില്‍ ഉണ്ടാകാം. കീറ്റോഡയറ്റ് നോക്കുന്നവര്‍ക്ക് മുടി അമിതമായി കൊഴിയുന്നതായി കാണാം. കീറ്റോഡയറ്റില്‍ നാരുകള്‍, വിറ്റാമിനുകള്‍, ലവണങ്ങള്‍ തുടങ്ങിയ ആവശ്യപോഷകങ്ങളുടെ കുറവുണ്ടായാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കാം. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കീറ്റോഡയറ്റ് നോക്കുന്നവര്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരും ഇത് മൂലം ഇലക്ട്രോലൈറ്റുകള്‍ നഷ്ടമാകാം.

Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










