NEWS
കെടാമംഗലം സദാനന്ദൻ അനുസ്‌മരണം നടത്തി
13/04/2026 08:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച കെടാമംഗലം സദാനന്ദൻ അനുസ്മരണ സമ്മേളനം മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദന്റെ 18 മത് ചരമ വാർഷികത്തോടനുബന്ധിച്ച് യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് മുതുകുളം സോമനാഥ് ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയ ഗൗരി എൻ രാജ് കഥാപ്രസംഗം അവതരിപ്പിച്ചു.യുവകലാസാഹിതി ജില്ലാ വർക്കിംഗ് ചെയർമാൻ കാഥികൻ വിനോദ് കൈതാരം അധ്യക്ഷത വഹിച്ചു .ജോർജ്ജ് വെട്ടിക്കുഴി, ഷാജി ഇടപ്പള്ളി , , കൊച്ചിൻ നാസർ ,. പി വി ചന്ദ്രബോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








