02:03pm 26 August 2026
NEWS
കെടാമംഗലം സാംസ്കാരികോത്സവം സംഘാടകസമിതി രൂപീകരിച്ചു
17/07/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെടാമംഗലം സാംസ്കാരികോത്സവം  സംഘാടകസമിതി രൂപീകരിച്ചു
HIGHLIGHTS

യുവകലാസാഹിതി  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  കെടാമംഗലം സാംസ്കാരികോത്സവം സംഘാടക സമിതി രൂപീകരണയോഗം സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന  കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 13  വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കും. കഥാപ്രസംഗങ്ങൾ ,കൂടാതെ  കഥാപ്രസംഗം, സിനിമ, നാടകം എന്നീ മേഖലകളെ അധികരിച്ചുള്ള സെമിനാറുകളും പ്രഭാഷണങ്ങളും  ആദരവുകളും ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും. ഇതിന്റെ വിജയത്തിനായി  ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം . സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവും  സിപിഐ ജില്ലാ സെക്രട്ടറിയുമായ  എൻ അരുൺ ഉദ്‌ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ കൈതാരം വിനോദ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ  അംഗം പി കെ രാജേഷ്, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ  മോഹൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി കെ കെ അഷ്‌റഫ്, കമല സദാനന്ദൻ, കെ എം ദിനകരൻ, എൻ അരുൺ ഷേർളി സോമസുന്ദരം , പ്രൊഫ ജോർജ്ജ് കെ ഐസക് (രക്ഷാധികാരികൾ) ശാരദ  മോഹൻ (ചെയർമാൻ ),കൈതാരം വിനോദ് കുമാർ (ജനറൽ കൺവീനർ), ജോർജ്ജ് വെട്ടിക്കുഴി (ട്രഷറർ) കൊച്ചിൻ നാസർ, ഷാജി ഇടപ്പള്ളി, പി കെ സുരേഷ്, പി കെ സുധീർ, പി വി ചന്ദ്രബോസ്, കൊടുവഴങ്ങ  ബാലകൃഷ്ണൻ (കൺവീനർമാർ) ഉൾപ്പെടെ 101 അംഗ സംഘാടക സമിതി രൂപികരിച്ചു

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img