05:57pm 27 October 2026
NEWS
കേരളത്തിന്റെ സംരംഭകത്വ മേഖല എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതും: അരുൺ കുമാർ
27/10/2026  03:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ സംരംഭകത്വ മേഖല എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതും: അരുൺ കുമാർ
HIGHLIGHTS

ഗ്രാൻഡ് ഹയാത്തിൽ നടന്ന ടൈ കേരള ലീഡർഷിപ്പ് ഫോറത്തിൽ സെലസ്റ്റ ക്യാപിറ്റൽ ചെയർമാനും കെപിഎംജിയുടെ മുൻ ചെയർമാനുമായ അരുൺ കുമാറും ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദും സംഭാഷണത്തിൽ

 

കൊച്ചി: കേരളത്തിന്റെ സംരംഭകത്വ ആവാസവ്യവസ്ഥ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണെന്ന് സെലസ്റ്റ ക്യാപിറ്റൽ ചെയർമാനും കെ പി എം ജിയുടെ മുൻ ചെയർമാനുമായ അരുൺ കുമാർ പറഞ്ഞു. ഗ്രാൻഡ് ഹയാത്തിൽ ടൈ കേരള സംഘടിപ്പിച്ച ടൈ കേരള ലീഡർഷിപ്പ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബറാക് ഒബാമയുടെ മന്ത്രിസഭയിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ അരുൺ കുമാർ പങ്കുവെച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ സ്വീകരിക്കേണ്ട ഭൗമരാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന കാലത്ത് രത്തൻ ടാറ്റയുമായി പുലർത്തിയ അടുത്ത ബന്ധത്തെക്കുറിച്ചുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് ചർച്ച നിയന്ത്രിച്ചു. ടൈ കേരള മുൻ പ്രസിഡന്റ് ശിവദാസ് ബി മേനോൻ, കേരള ഏയ്ഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡന്റ് രവീന്ദ്രനാഥ് കാമത്ത്, അഗ്രിക്കോൺ ചെയർമാൻ റോഷൻ കൈനാടി എന്നിവരും സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img