06:41am 10 November 2026
NEWS
കേരളരാഷ്ട്രീയം കലങ്ങിമറിയും
ഇനി ആരൊക്കെ ഒളിച്ചോടും ...?

23/06/2025  12:58 PM IST
News Bureau
മാറ്റം വരും ?
HIGHLIGHTS

സംസ്ഥാനത്ത് ഭരണവിരുദ്ധതരംഗം ഉണ്ട് എന്നതും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. പി.വി. അൻവര്‍ എന്ന നേതാവ് കേരളരാഷ്ട്രീയത്തിൽ ഇനി അപ്രസക്തമാകും...

തിരുവനന്തപുരം : നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് നേടിയ മിന്നും വിജയം (77,087 വോട്ടുകൾ) കേരളത്തിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റിമറിക്കും. യു.ഡി.എഫ്. 2026ൽ അധികാരത്തിൽ തിരിച്ചുവരും എന്ന പ്രതീതിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഹാട്രിക് ഭരണം ഉറപ്പ് എന്ന ചിന്ത തത്കാലത്തേയ്ക്കെങ്കിലും എൽ.ഡി.എഫിന് മാറ്റിവെയ്ക്കേണ്ടി വരും. ഇടതുമുന്നണിയിൽ അടുത്തിടെ പ്ലാൻ ചെയ്തിരുന്ന പല മറ്റങ്ങളും അവര്‍ക്ക ഉപേക്ഷിക്കേണ്ടിവരും. പി.ഡി.പിയുമായുള്ള ബന്ധവം ഉൾപ്പെടെ പലതും ഇവിടെ ചോദ്യചിഹ്നമാകും. തുടര്‍ച്ചയായി രണ്ടു തിരഞ്ഞെടുപ്പുകൾ തോറ്റ എം. സ്വരാജിന് ഇനി കുറച്ചധികംനാൾ ഗ്യാലറിയിൽ ഇരുന്ന് കളികാണേണ്ടിവരും. 
        യു.ഡി.എഫിലാകട്ടെ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം മുസ്ലീം ലീഗിന്റെ പിണക്കങ്ങളെല്ലാം മാറ്റാനും അവര്‍ മറുകണ്ടംചാടാനുള്ള സാദ്ധ്യത അടയ്ക്കാനും സാധിക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധതരംഗം ഉണ്ട് എന്നതും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. പി.വി. അൻവര്‍ എന്ന നേതാവ് കേരളരാഷ്ട്രീയത്തിൽ ഇനി അപ്രസക്തമാകും എന്നതാണ് എടുത്തുപറയേണ്ട സംഗതി. എടുക്കാച്ചരക്കായ അൻവറിന്റെ രാഷ്ട്രീയഭാവി തന്നെ ഇവിടെ ചോദ്യചിഹ്നമാവുകയാണ്. വി.ഡി. സതീശൻ കരുത്തുറ്റ നേതാവായി വാഴ്ത്തപ്പെടുമ്പോൾ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ക്ലെയിമിന് ബലമേറും. അതേസമയം, ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ക്യാമ്പിൽ നിന്നും മുറുമുറുപ്പുകൾ ഉയരുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. താൻ കെ.പി.സി.സി. പ്രസിഡന്റായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നേടിയ വിജയം സണ്ണി ജോസഫിനും മൈലേജ് പകരുമെന്ന് ഉറപ്പാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img