മുഖ്യന്റെ മാസ്റ്റര്‍ പ്ലാൻ. കളി ഇങ്ങിനെ !

പൊലീസ് ആസ്ഥാനത്തെ തന്ത്രപ്രധാന ചുമതലകൾ കൈകാര്യം ചെയ്യുന്ന ചിലരെ മാറ്റി ചില പരീക്ഷണങ്ങൾ നടത്താനും നിക്കമുണ്ടെന്നറിയുന്നു. ഇവിടെ പാര്‍ട്ടിയെപ്പോലും മാറ്റിനിര്‍ത്തി...
തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി. ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിച്ചതിന് തൊട്ടുപിന്നാലെ ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എ.ഡി.ജി.പി. മനോജ് എബ്രഹാം ഇന്ന് ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസ് മേധാവിയായി ചുമതലയേറ്റു. മനോജ് എബ്രഹാം ഫയര്‍ ഫോഴ്സിലേക്ക് പോയ ഒഴിവിലേക്ക് ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിന് തൊട്ടുതാഴെയുള്ള ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പിയുടെ തന്ത്രപ്രധാനമായ ചുമതലയിലേക്കാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ഈ സ്ഥാനത്ത് മുഖ്യന്റെ വിശ്വസ്ഥൻ ആയിരുന്ന എ.ഡി.ജി.പി. എം.ആര്. അജിത്കുമാറാണ് ഉണ്ടായിരുന്നത്. വിവാദങ്ങളെത്തുടര്‍ന്ന് തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട അജിത്കുമാര്‍ തിരികെ അവിടേയ്ക്ക് എത്തുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
അതേസമയം ജൂണിൽ സംസ്ഥാനപൊലീസ് മേധാവി ഷേഖ് ധര്‍വേശ് സാഹിബ് വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി. പദവി ലഭിക്കും. അന്നേരം സുപ്രധാന സ്ഥാനത്തേക്ക് അജിത്കുമാറിനെ കൊണ്ടുവരാനാണ് ഇപ്പോൾ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. എച്ച്. വെങ്കിടേഷ് ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി. ആയതോടെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അവിടേയ്ക്ക് വരാൻ അജിത് കുമാര്‍ ചില നീക്കങ്ങൾ നടത്തുന്നതായും സൂചനയുണ്ട്. നേരത്തേ ആ ചുമതലയിൽ ഉണ്ടായിരുന്ന എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ മടക്കിക്കൊണ്ടുവരുമോ എന്നതിലും വ്യക്തത ഇല്ല. നേരത്തേ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്ന ശ്രീജിത്ത് ഇപ്പോൾ സര്‍ക്കാരുമായി അത്രനല്ല രസത്തിലല്ല എന്നും ചില സൂചനകൾ ലഭിക്കുന്നുണ്ട്.
ഏതായാലും വരുംദിവസങ്ങളിൽ സംസ്ഥാന പൊലീസ് സേനയിൽ ചില നിര്‍ണ്ണായക നീക്കുപോക്കുകൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. പൊലീസ് ആസ്ഥാനത്തെ തന്ത്രപ്രധാന ചുമതലകൾ കൈകാര്യം ചെയ്യുന്ന ചിലരെ മാറ്റി ചില പരീക്ഷണങ്ങൾ നടത്താനും നിക്കമുണ്ടെന്നറിയുന്നു. ഇവിടെ പാര്‍ട്ടിയെപ്പോലും മാറ്റിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതും നടപ്പാക്കുന്നതും.
Photo Courtesy - Google











