02:07am 06 November 2026
NEWS
തൊഴിലുടമയുടെ മകളെ പ്രണയിച്ച മലയാളി യുവാവിനെ മർദിച്ചുകൊന്നു
04/11/2026  05:36 PM IST
nila
തൊഴിലുടമയുടെ മകളെ പ്രണയിച്ച മലയാളി യുവാവിനെ മർദിച്ചുകൊന്നു

ബെംഗളൂരു: തൊഴിലുടമയുടെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്ന മലയാളി യുവാവിനെ മർദിച്ചുകൊന്നതായി പരാതി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് സംഭവം. ആനന്ദിന്റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.

മരിച്ച കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ യെലഹങ്ക പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img