03:11pm 18 April 2026
NEWS
കേരളം എന്റെ കർമ്മഭൂമിയായിരുന്നു കൊച്ചി മുസരിസ് ബിനാലെ സന്ദർശിച്ച് ഗ്യാനേഷ് കുമാർ
07/03/2026  09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം എന്റെ കർമ്മഭൂമിയായിരുന്നു  കൊച്ചി മുസരിസ് ബിനാലെ സന്ദർശിച്ച് ഗ്യാനേഷ് കുമാർ
HIGHLIGHTS

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ് കുമാർ കൊച്ചി ബിനാലെ സന്ദർശിച്ചപ്പോൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാന ദിവസമായ ശനിയാഴ്ച കൊച്ചി മുസരിസ് ബിനാലെ സന്ദർശിച്ചു. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസ് ആർട്ട്‌ ഗാലറിയാണ് ഗ്യാനേഷ് കുമാർ സന്ദർശിച്ചത്. 

22 വർഷങ്ങൾക്കു മുൻപ് കേരളം തന്റെ കർമ്മഭൂമിയായിരുനെന്നും വരാൻ ഇരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയിട്ടാണ് ഇപ്രാവശ്യം താൻ കേരളം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കേരളം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഉച്ചയ്ക്ക്  3 മണിയോടെ ബിനാലെ സന്ദർശിക്കാനെത്തിയ ഗ്യാനേഷ് കുമാർ ആർട്ട്‌ ഗാലറിയിലെ ആക്രൈലിക്ക് പെയിന്റിംഗ് കണ്ട് അഭിനന്ദിച്ചു. അസ്പിൻവാൾ ഹൗസിൽ സ്വീപ് ഒരുക്കിയ ബോർഡിൽ കേരളത്തിലെ വോട്ടർമാർക്ക് ആശംസ നേരാനും അദ്ദേഹം മറന്നില്ല.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ ഖേൽകർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ധേ സായി കൃഷ്ണ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതി ഗോപകുമാർ,  എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img