10:28pm 06 September 2026
NEWS
കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനം
24/08/2025  08:56 PM IST
nila
 കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനം

ചെങ്ങന്നൂർ:  കേരള വെളുത്തേടത്ത് നായർ സമാജ ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ്  മനോജ് നാരായണൻ്റെ അധ്യക്ഷതയിൽ  സംസ്ഥാന ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡൻ്റ്  റ്റി.ജി ഗോപാലകൃഷ്ണൻ നായർ ആമുഖ പ്രഭാഷണം നടത്തി തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  പി.വി . സജൻ എൻഡോവ്‌മെൻ്റ് വിതരണം നടത്തി . സംസ്ഥാന ജനറൽ സെക്രട്ടറി 
ബി. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ബിനാ ബിജു, സംസ്ഥാന സെക്രട്ടറി 
ആർ. സുശീൽ കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. പുതിയ ആലപ്പുഴ ജില്ലാ ഭാരവാഹികളായി ജില്ലാ പ്രസിഡൻ്റ്  സുരേഷ് ബുധനൂരിനേയും, ജില്ലാ സെക്രട്ടറിയായി -
ഷിജു . എസ്. നായരേയും , ട്രഷററായി മനോജ് നാരായണനേയും പ്രതിനിധി സഭായോഗം തിരഞ്ഞേടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.