03:35pm 10 November 2026
NEWS
കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നു
18/07/2025  06:59 PM IST
nila
കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നു

കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നു. സമവായ ചർച്ചകൾക്കായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഔദ്യോ​ഗിക വസതിയിലെത്തിയതോടെയാണ് മൂന്നാഴ്ച നീണ്ടുനിന്ന കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നത്.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സമവായ ചർച്ചകൾക്കെത്തിയത്. 

ഇരുപത് ദിവസങ്ങൾക് ശേഷം ഇന്ന് വൈസ് ചാൻസലർ ഓഫീസിലെത്തി ഫയലിൽ ഒപ്പുവെച്ചു. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സർക്കാർ ഇടപെടലുകളെ തുടർന്ന് സംഘർഷാവസ്ഥ ഒഴിവായിരുന്നു. തർക്കം നീണ്ടുപോയാൽ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ലെന്ന സർക്കാർ നിലപാടാണ് ചർച്ചകൾക്ക് വഴി തുറന്നത്.

ഭാരതാംബ വിവാദത്തിനു ശേഷം രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടിയുടെ സാധുതയും ചർച്ചയിൽ ഉണ്ടായെന്നാണ് സൂചന. സർവകലാശാല ചാൻസലർ ആയ ഗവർണറുമായും വരുംദിവസങ്ങളിൽ ചർച്ചയുണ്ടാകുമെന്ന് മന്ത്രി സൂചന നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img