12:43am 11 November 2026
NEWS
കേരള സർവകലാശാലയിൽ വേടൻ പഠനവിഷയം
22/08/2025  09:28 AM IST
nila
കേരള സർവകലാശാലയിൽ വേടൻ പഠനവിഷയം

കേരള സർവകലാശാലയിൽ റാപ്പർ വേടൻ പഠനവിഷയമാകുന്നു. നാല് വർഷ ഡിഗ്രി കോഴ്‌സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് വേടനെ കുറിച്ചുള്ള പാഠഭാ​ഗമുള്ളത്. കേരള സർവകലാശാലയിലെ നാല് വർഷ ഡിഗ്രി കോഴ്‌സിൽ ഇംഗ്ലിഷ് ഡിപ്പാർട്‌മെന്റുകൾ പഠിപ്പിക്കേണ്ട മൾട്ടി ഡിസിപ്ലിനറി കോഴ്‌സായ ‘കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾചർ’ എന്ന സിലബസിലാണ് വേടനെക്കുറിച്ചുള്ള പാഠഭാ​ഗമുള്ളത്.

ഡികോഡിങ് ദ് റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനത്തിലാണ് വേടനുള്ളത്. ഇതിൽ രണ്ടാമത്തെ മോഡ്യൂളിൽ ദി കീ ആർട്ടിസ്റ്റ് ഇൻ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടിൽ ഒരു പാരഗ്രാഫ് വേടനെക്കുറിച്ചാണ്.സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വേടന്റെ വരികൾ. അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ, മലയാള റാപ്പ് രംഗത്ത് ചെറുത്തുനിൽപ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടൻ മാറിക്കഴിഞ്ഞെന്നും ലേഖനത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img