07:40pm 11 November 2026
NEWS
എസ്.ഐ.ആറിനെ നേരിടാൻ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ ബ്ലാങ്ക് ചെക്ക്
05/11/2025  11:16 AM IST
nila
എസ്.ഐ.ആറിനെ നേരിടാൻ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ ബ്ലാങ്ക് ചെക്ക്

തിരുവനന്തപുരം: എസ്.ഐ.ആർ നിയമത്തെ നേരിടാൻ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണയുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കും. ഓൺലൈനായാണ് യോ​ഗം ചേരുന്നത്. 

“എസ്.ഐ.ആർ.ക്കെതിരെ സർക്കാർ എടുക്കുന്ന നിലപാടിന് പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകും. മുഖ്യമന്ത്രിക്ക് ഞങ്ങൾ ബ്ലാങ്ക് ചെക്ക് തന്നിട്ടുണ്ട്,” എന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. എസ്.ഐ.ആറിനെതിരെ നിയമ-രാഷ്ട്രീയ തലങ്ങളിൽ സംയുക്തമായ നിലപാട് എടുക്കുന്നതിൽ സർക്കാർ-പ്രതിപക്ഷ ഏകാഭിപ്രായം ഉണ്ടാകുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ.

ഇതിനിടെ സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ പ്രാഥമിക നടപടികൾ തുടരുകയാണ്. ബി.എൽ.ഒ മാർ വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യുന്ന പ്രവർത്തനം ഇന്നും സജീവമാണ്. ഇടത് പക്ഷ അനുഭാവികളുടെയടക്കം വീടുകളിൽ എത്തിയുള്ള ഈ പ്രചാരണം എസ്.ഐ.ആറിനുള്ള ജനപിന്തുണ വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാരിന് പ്രതീക്ഷയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img