09:10pm 12 November 2026
NEWS
കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ദേശീയ ശരാശരിയിലും കൂടുതൽ
03/04/2026  06:35 AM IST
nila
കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ദേശീയ ശരാശരിയിലും കൂടുതൽ

തിരുവനന്തപുരം: രാജ്യത്തും കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസിദ്ധീകരിച്ച പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-ൽ രാജ്യത്തെ തൊഴിലില്ലായ്മ 3.6 ശതമാനമായിരുന്നുവെങ്കിൽ, 2025-ഓടെ അത് 3.1 ശതമാനമായി കുറഞ്ഞു. കേരളത്തിൽ 2023-24 കാലയളവിലെ 7.2 ശതമാനത്തിൽ നിന്ന് 2025-ൽ 4.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ദേശീയ ശരാശരിയിലും മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ജനുവരി മുതൽ ഡിസംബർ വരെ രാജ്യത്തുടനീളം 2.70 ലക്ഷം വീടുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ:

15 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ ഏകദേശം ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്.
15 വയസ്സിന് മുകളിലുള്ള അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് (രാജ്യം: 3.1%, കേരളം: 4.4%).
എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിയ തൊഴിൽ പങ്കാളിത്ത നിരക്കിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ് (രാജ്യം: 44.9%, കേരളം: 46.2%).
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും കേരളം മുന്നിലാണ് (രാജ്യം: 30.7%, കേരളം: 33.5%).

എന്നാൽ ചില വിഭാഗങ്ങളിൽ കേരളം പിന്നിലാണ്:

15-29 പ്രായക്കാരുടെ തൊഴിൽ പങ്കാളിത്തം (രാജ്യം: 46%, കേരളം: 41.7%)
15-59 പ്രായക്കാരുടെ തൊഴിൽ പങ്കാളിത്തം (രാജ്യം: 63.3%, കേരളം: 62.8%)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img