03:42pm 11 September 2026
NEWS
ഈ മാസം 24നും 25നും ട്രെയിൻ സർവീസുകളിൽ മാറ്റം
11/09/2026  02:53 PM IST
nila
ഈ മാസം 24നും 25നും ട്രെയിൻ സർവീസുകളിൽ മാറ്റം

പാലക്കാട്–ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24, 25 തീയതികളിൽ ഏതാനും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനൊപ്പം ചില സർവീസുകൾ ഭാഗികമായി മാത്രമേ ഓടുകയുള്ളൂ.

24ന് പുറപ്പെടുന്ന ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ സർവീസ് അവസാനിപ്പിക്കും. അതേസമയം, 25ന് മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

മാവേലി എക്സ്പ്രസിന് അന്ന് എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

25ന് ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയായിരിക്കും ഓടുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

യാത്രക്കാർ ട്രെയിൻ പുറപ്പെടുന്ന സമയത്തിനും സ്റ്റോപ്പുകളിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പരിശോധിച്ച ശേഷം യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img