03:30pm 14 October 2026
NEWS
കേരളത്തിൽ 18 വരെ കനത്തമഴയ്ക്ക് സാധ്യത; തുലാവർഷം രണ്ടുദിവസത്തിനകം എത്തും
13/10/2026  07:57 AM IST
nila
കേരളത്തിൽ 18 വരെ കനത്തമഴയ്ക്ക് സാധ്യത; തുലാവർഷം രണ്ടുദിവസത്തിനകം എത്തും

 

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തുന്നതോടെ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 15 മുതൽ 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഒക്ടോബർ 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 16-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ കാലവർഷം എന്നറിയപ്പെടുന്ന തുലാവർഷം അടുത്ത രണ്ടുദിവസത്തിനകം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങുന്നതും രണ്ടുദിവസത്തിനകമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ തുലാവർഷം സജീവമാകുന്നതോടെ കേരളത്തിൽ മഴ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img