11:05pm 12 November 2026
NEWS
കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നടന്നു, ഭാരവാഹികളെ തിരഞ്ഞെടുത്തു
10/02/2026  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നടന്നു, ഭാരവാഹികളെ തിരഞ്ഞെടുത്തു
HIGHLIGHTS

പ്രസിഡൻ്റ് - ടി.കെ. മനോഹരൻ

സെക്രട്ടറി - സുൽഫിക്കർ അലി എസ്.

ട്രഷറർ - ഗോപി വി. പി.

കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ (KTGF) സംസ്ഥാന സമ്മേളനം ഷണ്മുഖം റോഡിൽ മറൈൻ ഇൻ ഹോട്ടലിൽ നടന്നു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും, വ്യാപാര ക്ഷേമ ബോർഡ്‌ വൈസ് ചെയർമാനുമായ ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. കെ. ടി. ജി. എഫ് കോർഡിനേറ്റർ സുൽഫിക്കർ അലി. എ. എസ് സമ്മേളന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ.ടി.ജി.എഫ് സബ് കോർഡിനേറ്റർ സുലൈമാൻ ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ കമ്മിറ്റി ഷാഹുൽ ഹമീദ് അനുശോചനവും മനോഹരൻ സ്വാഗതവും പറഞ്ഞു. 
സമിതി ജില്ലാ സെക്രട്ടറി ടി. എം. അബ്ദുൽ വാഹിദ് മെമ്പർഷിപ്പ് വിതരണോത്ഘാടനം നടത്തി.

സമിതി ജില്ലാ പ്രസിഡന്റ്‌ റോബിൻ ജോൺ, സമിതി ഏരിയ പ്രസിഡന്റ്‌ സുരേഷ് ബാബു, സമിതി ഏരിയ സെക്രട്ടറി ടി. വി. സന്തോഷ്‌, ലോക്കൽ കമ്മറ്റി സെക്രട്ടറി എറണാകുളം സിറ്റി വിനോദ് മാത്യു, സമിതി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. കെ. ആസാദ്, പി. എ. നാദിർഷ, അന്നമ്മ, ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി. എസ്. ഉസ്മാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.ടി. ജി. എഫ്ജില്ലാ പ്രസിഡന്റ്‌ നൈനാർ ബി. രാധാകൃഷ്ണ നന്ദി പറഞ്ഞു.സമ്മേളനം 42 അംഗസംസ്ഥാന കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു. ടി. കെ. മനോഹരനെ പ്രസിഡന്റ്‌ ആയും, സുൽഫിക്കർ അലി.എസ് നെ സെക്രട്ടറി ആയും ഗോപി. പി. വിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img