05:15am 13 November 2026
NEWS
കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം
05/03/2026  09:26 PM IST
nila
കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം

ദോഹ: ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മററി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും അപരത്വവും സൃഷ്ടിക്കാനല്ല.  എന്നാല്‍ കേരളത്തിന്റെ ഈ ശ്രേഷ്ഠപാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനും തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് കേരളസ്റ്റോറിയിലൂടെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരസ്‌നേഹത്തിന്റെയും പങ്കുവെപ്പിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും കേരളീയപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമാത്രമേ ഇത്തരം കുത്സിത ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തി.
 
പ്രവാസി വെല്‍ഫെയല്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമന്‍സ്ജസ്റ്റിസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നദീറാ അഹ്‌മദ് ആശംസാ പ്രസംഗം നിര്‍വഹിച്ചു. സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, അംജദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ആരിഫ് വടകര സമാപനം നടത്തി. ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന ചടങ്ങ് നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img