01:39am 13 November 2026
NEWS
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം
19/02/2026  09:42 PM IST
nila
 കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം

ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ   34-ാമത് ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം   21 ന്  വെണ്മണി മാർത്തോമ്മാ പാരീഷ് ഹാൾ ഓഡിറ്റോറിയത്തിൽ (റ്റി.എൻ. സദാശിവൻ നഗർ) നടക്കും. സംസ്ഥാന രക്ഷാധികാരി
എൻ. സദാശിവൻ നായർ ബ്ലോക്ക് വാർഷിക സമ്മേളന ഉദ്ഘാടനം ചെയ്യും.
 പ്രസിഡന്റ്  എം. പ്രസാദ് സംഘടനാ രേഖ അവതരിപ്പിക്കും. ബ്ലോക്ക് സെക്രട്ടറി  പി.ജി. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ. റ്റി.ആർ, രാധാകൃഷ്‌ണൻ വരവ്-ചെലവും അവതരിപ്പിക്കും. തുടക്കത്തിൽ 106508 അംഗങ്ങൾ ഉണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 3,18,307 അംഗങ്ങൾ ഉണ്ട്. ജില്ലയിൽ 25656 ഉം ചെങ്ങന്നൂർ ബ്ലോക്കിൽ 2367 അംഗങ്ങളുമാണുള്ളത്.
മുന്നൂറിലധികം
 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്
വർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പി.ജി. രാധാകൃഷ്ണൻ, റ്റി.സി സോമൻ, വി.ആർ രാധാകൃഷ്ണപിള്ള, ഡി. ചന്ദ്രൻ, പി.കെ കോശി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.