07:00pm 09 September 2026
NEWS
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാംആലപ്പുഴ ജില്ലാ സമ്മേളനം
26/03/2026  09:06 PM IST
nila
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാംആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങുന്നുർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാംആലപ്പുഴ ജില്ലാ സമ്മേളനം എ.ശശികുമാർ നഗറിൽ  (ചെങ്ങന്നൂർ മന്നം മെമ്മോറിയൽ ഓഡിറ്റോറിയം)
സമാപിച്ചു. സമാപന സമ്മേളനം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. പ്രസാദ് അധ്യക്ഷത വഹിച്ചു.
 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സുധാമണി,
 സംസ്ഥാന ഖജാൻജി കെ. സദാശിവൻ നായർ,
സാംസ്കാരിക വേദി ജില്ലാ കൺവീനർ എം. ജോഷ്വാ ,ജില്ലാ ജോ:സെക്രട്ടറി വി.എസ്. ചന്ദ്രശേഖരൻ,
ജില്ലാ സെക്രട്ടറി 
കെ . സോമനാഥപിള്ള,
 ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി എ. കെ . പ്രസന്നൻ  എന്നിവർ പ്രസംഗിച്ചു.
മെമ്പർഷിപ്പ് പ്രവർത്തനത്തിൽ മികവ് പുലർത്തിയ ബ്ലോക്ക് ഘടകങ്ങൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് മേഴ്സിക്കുട്ടി ജോർജ്ജ് ഉപഹാര വിതരണം നിർവ്വഹിച്ചു. മാസിക അവാർഡ് ജില്ലാ ഖജാൻജി എം. മുഹമ്മദ് യൂനസ് വിതരണം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം. പ്രസാദ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം
ആരംഭിച്ചത്.
തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ഖജാൻജി കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. 

പുതിയ ഭാരവാഹികൾ

രക്ഷാധികാരികളായി ശശികുമാർ പി.പണിക്കർ, എൻ. സുന്ദരേശൻ, സി.ചാക്കോ, പി. ഗോവിന്ദപ്പിള്ള കെ.ജി.ലളിതാ ഭായി അമ്മ, 
എം. പ്രസാദ് (പ്രസിഡൻ്റ്),
വി. ബി. പ്രസന്നകുമാർ, വി.വിത്തവാൻ, പി. ജി. രാധാകൃഷ്ണൻ, പി. സീനത്ത് (വൈസ് പ്രസിഡൻ്റ്റുമാർ)
കെ. സോമനാഥപിള്ള (സെക്രട്ടറി) എം. ജോഷ്വാ , ടി.കെ. സുഭാഷ്, വി.എസ്. ചന്ദ്രശേഖരൻ, എസ്. ശുഭ (ജോ : സെക്രട്ടറിമാർ) എം. മുഹമ്മദ് യൂനസ് (ഖജാൻജി) എന്നിവരെ തെരത്തെടുത്തു.
സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ,
ജില്ലാ രക്ഷാധികാരികളായ കെ.ജി.ലളിതാ ഭായി അമ്മ, സി. ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി. സോമൻ, ആർ. രവീന്ദ്രനാഥൻ നായർ, ജില്ലാ ജോ. സെക്രട്ടറി എസ്. കുമാരി, സ്വാഗത സംഘം വർക്കിങ് കൺവീനർ പി. ജി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img