01:43am 11 November 2026
NEWS
കേരള സ്റ്റേറ്റ് പിക്കിൾബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 13, 14 ന് എറണാകുളത്ത്
30/08/2025  03:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള സ്റ്റേറ്റ് പിക്കിൾബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 13, 14 ന് എറണാകുളത്ത്

കൊച്ചി : ഫെഡറേഷൻ ഓഫ് പിക്കിൾ ബോൾ അസോസിയേഷൻസ് ഓഫ് കേരളയുടെ (FPAK) നേതൃത്വത്തിൽ, ജില്ലാ പിക്കിൾബോൾ അസോസിയേഷൻ എറണാകുളംസംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 13, 14തീയതികളിൽ കാക്കനാട് Picklebots ഇൻഡോർ കോർട്ടിൽ വച്ച് നടക്കും. പുരുഷന്മാർക്കും വനിതകൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ (ഏതു പ്രായക്കാർക്കും, കുട്ടികൾ മുതൽ വാർധക്യം വരെ) പങ്കെടുക്കാം.

1965 ൽ വാഷിംഗ്ടണിലെ ബെയിൻ ബ്രിഡ്ജ് ഐലൻഡിൽ തുടങ്ങി ഇപ്പോൾ ലോകമാകെഅതിവേഗം പ്രചരിക്കുന്ന ഒന്നാണ് പിക്കിൾബോൾ ഗെയിം. ബാഡ്മിന്റൺ കോർട്ടുമായി സാമ്യമുള്ള കളത്തിലാണ് ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയോട് സാദൃശ്യമുള്ള ഈ കളി നടക്കുന്നത്. ടെന്നീസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്, ടേബിൾ ടെന്നീസിന് ഉപയോഗിക്കുന്ന പോലെയുള്ള പാഡിൽ, അകം പൊള്ളയായപ്ലാസ്റ്റിക് ബോൾ എന്നിവയാണ് പിക്കിൾ ബോളിന് ഉപയോഗിക്കുന്നത്.

കേരളത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനതലത്തിൽ ഇന്റർ ഡിസ്ട്രിക്ട് പിക്കിൾബോൾചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ (സെപ്റ്റംബർ 13) കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിന്റെ ഹോണററി സെക്രട്ടറിയും മുൻ ദേശീയ ടേബിൾ ടെന്നീസ് താരവുമായ ശ്രീ. S.A.S. നവാസ്, IRS (Retd.) മുഖ്യാതിഥിയായിആയി പങ്കെടുക്കും. വിജയികളായ ചാമ്പ്യൻ ജില്ലയ്ക്ക് രാജനച്ചൻ ഫൗണ്ടേഷൻ റോളിങ് പിക്കിൾ ബോൾ ട്രോഫി സമ്മാനിക്കപ്പെടും. അന്താരാഷ്ട്ര എൻഡുറൻസ് സൈക്ലിസ്റ്റ് ആയി പ്രശസ്തയായ കേരള വനിത ലോറൈൻസ് ഡിക്കോസ്റ്റ ആണ് ട്രോഫി കൈമാറുന്നത്. ചാമ്പ്യൻഷിപ്പിൻ്റെ മത്സരഫലം അടിസ്ഥാനമാക്കി കേരള സ്റ്റേറ്റ് ടീമിനെ തിരഞ്ഞെടുത്തു ജമ്മുവിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് അയക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 4- തീയതിക്ക് മുൻപായി ഓൺലൈൻ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:9562355189, 7907337118

പ്രചരണത്തിന്റെ ഭാഗമായി, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസിൽ 50% ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.2008 മുതൽ ആൾ ഇന്ത്യ പിക്കിൾ ബോൾ അസ്സോസിയെഷനാണ് (AIPA) രാജ്യമൊട്ടാകെ ഗെയിമിനെ പ്രചരിപ്പിക്കുന്നതിനും വളർത്തുന്നതിനും മുൻകയ്യെടുക്കുന്നത്.ഇതിനകം തന്നെ 25 സംസ്ഥാനങ്ങളിൽ പിക്കിൾ ബോൾ പ്രചാരം നേടിയിട്ടുണ്ട്. പ്രസ്തുതഅസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തു കൊണ്ട് FPAK ദേശീയ കോച്ച് സർട്ടിഫിക്കേഷൻ, റഫറി ട്രെയിനിങ്, ടൂര്ണമെന്റുകൾ, ഡെമോൺസ്ട്രേഷൻ എന്നിവവിവിധ ജില്ലകളിൽ സംഘടിപ്പിച്ച് വരുന്നു. (pickleballkerala.fpak@gmail.com)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img