NEWS
കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് കുടുംബസംഗമവും അവാര്‍ഡ് ദാനവും
08/11/2026 04:49 PM IST
nila

മാന്നാര്‍: കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്‍റെ 47-ാമത് കുടുംബസംഗമവും അവാര്‍ഡ് ദാനവും നടത്തി. മാവേലിക്കര ഇസിഎച്ച്എസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലഫ്.കേണല്‍ ശ്രീകുമാര്‍ വി.ആര്‍. (റിട്ട) ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ബഹനാന്‍ ജോണ്‍ മുക്കത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് പ്രസിഡന്‍റ് മുരളീധര കൈമള്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡുദാനം ബ്ലോക്ക്പഞ്ചായത്തംഗം വത്സലാ ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കനകം ഡി., പ്രീജാ ജിനു, ഷീല എലിസബത്ത് ജോസഫ്, വിജയന്‍പിള്ള എസ്., സന്തോഷ് കുമാര്‍ ജി., ബാബു ജോണ്‍, എം. സോമനാഥന്‍പിള്ള, കെ.ജി. അശോക് കുമാര്‍, ടി.സി. മാത്യുസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










