07:39pm 10 November 2026
NEWS
മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രിയും
04/08/2025  05:24 PM IST
nila
മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രിയും

ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രിയുടെ സ്ഥിരീകരണം. മെസി ഒക്ടോബറിൽ കേരളത്തിലേക്ക് വരില്ലെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കുന്നത്. ഈ വർഷം ഒക്ടോബറിൽ മെസി ഉൾപ്പെടെയുള്ള അർജന്റൈൻ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

 ഈ ഒക്ടോബറിൽ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാൽ ഒക്ടോബറിൽ എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. ഒക്ടോബറിൽ മാത്രമെ എത്തിക്കാൻ കഴിയൂവെന്ന് സ്‌പോൺസർമാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അർജന്റൈൻ ടീം എത്തുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നൽകിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img