11:08pm 06 August 2026
NEWS
ക്ഷേമ പെൻഷൻ വിതരണത്തിൽ വൻ മാറ്റം; നേരിട്ടുള്ള വിതരണം അവസാനിപ്പിച്ചു
06/08/2026  08:04 PM IST
nila
ക്ഷേമ പെൻഷൻ വിതരണത്തിൽ വൻ മാറ്റം; നേരിട്ടുള്ള വിതരണം അവസാനിപ്പിച്ചു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച്, ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ മുഖേന നടത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണം അവസാനിക്കുകയും, വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുക.

അതേസമയം, പൂർണമായും കിടപ്പിലായ രോഗികൾക്കും സ്വയം ബാങ്കിലെത്തി തുക കൈപ്പറ്റാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കൾക്കും നിലവിലുള്ളതുപോലെ പെൻഷൻ വീട്ടിലെത്തിച്ച് നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img