07:57am 08 November 2026
NEWS
കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ
10/04/2025  09:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ
HIGHLIGHTS

കെ പി സി സി ശാസ്ത്ര വേദി ജില്ല കമ്മിറ്റി എറണാകുളം വഞ്ചി സ്വകയറിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജില്ല തല ക്യാമ്പയിൻ പ്രശ്സത സാഹിത്യകാരൻ അഡ്വ. എം. കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ ശശിധരൻ അഭിപ്രായപ്പെട്ടു. കെ പി സി സി ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മറ്റി വഞ്ചി സ്വകയറിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജില്ല തല ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശാസ്ത്ര വേദി ജില്ല പ്രസിഡൻ്റ് ലിജോ ജോൺ അദ്ധ്യക്ഷത വഹിച്ചു. വിജയൻ. പി. മുണ്ടിയാത്ത്, അഡ്വ.എൽദോസ്  പോൾ, ജോജോമനക്കിൽ, ജെറീസ് മുഹമ്മദ്, വിജു ചൂളക്കൽ, മനു ജേക്കബ്ബ്, കെ. സേവ്യർ, വി.കെ. ശശിധരൻ,ഷൈബി പാപ്പച്ചൻ, സിബി ചെട്ടിയാൻകുടി, ബാബു വർഗ്ഗീസ്, പി.എം താജുദ്ദീൻ, പ്രതൂസ് പ്രസാദ്, സിറാജ് ഹുസൈൻ,മക്കാർ മാങ്കാരൻ, ജോജി പനത്തറ ,കെ.വി. ഉണ്ണികൃഷ്ണൻ. പോളി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img