കൊച്ചി: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 മാർച്ച് 4,5 തീയതികളിൽ അലയൻസ് റസിഡൻസിയിൽ (Marine Drive)ഉള്ള കെഎംസിസി കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ കുടിശ്ശിക അദാലത്ത് നടത്തുന്നു. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ അംശദായം ഒന്നും അടക്കാത്തവരും അംശദായം അടച്ചവരിൽ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങളുടെ കുടിശ്ശിക നിവാരണം നടത്തുന്നതിനും, ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോയ തൊഴിലാളികളെ ഒഴിവാക്കുന്നതിനും ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുന്നതിനുമായിട്ടാണ് അദാലത് സംഘടിപ്പിച്ചിട്ടുള്ളത്. തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത ശേഷം കൃത്യമായി അംശദായം അടക്കാത്ത സ്ഥാപനങ്ങളുടെ കുടിശികയുടെ പിഴ പലിശ അദാലത്തിൽ ഒഴിവാക്കി നൽകുന്നതാണ്.
ഈ കുടിശ്ശിക നിവാരണ യജ്ഞത്തിൽ പങ്കെടുത്ത് ബോർഡിൻ്റെ സേവനങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0484 2355562,2364819; 9446477400










