12:52am 13 November 2026
NEWS
വത്തിക്കാൻ പ്രതിനിധിക്ക് കേരളത്തിന്റെ യാത്രയയപ്പ്.
20/03/2026  02:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വത്തിക്കാൻ പ്രതിനിധിക്ക് കേരളത്തിന്റെ യാത്രയയപ്പ്
HIGHLIGHTS

ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന മാർപാപ്പയുടെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ഗിരേലിക്ക് ഡൽഹി കാര്യാലയത്തിൽ പ്രൊഫ. കെവി തോമസ് കേരളത്തിന്റെ യാത്രയയപ്പ് നൽകുന്നു .

 

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന മാർപാപ്പയുടെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ് 

ഇന്ന് വത്തിക്കാൻ കാര്യാലയത്തിൽ കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ആണ് കേരളത്തിന്റെ യാത്രയയപ്പ് നൽകിയത്.

വരാപ്പുഴ അതിരൂപത രൂപകല്പന ചെയ്ത ക്രിസ്റ്റലിൽ ആലേഖനം ചെയ്ത വല്ലാർപാടത്തമ്മയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും യാത്ര മംഗളങ്ങൾ നേരുകയും ചെയ്തു.

ചിത്രം ഇഷ്ടപ്പെട്ട ഗിരേലി,   ഇത് രൂപകൽപ്പന ചെയ്ത വരാപ്പുഴ അതിരൂപതാ മെത്രാപോലിത്ത ജോസഫ് കളത്തിപറമ്പിലിനോട് പ്രത്യേകം നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img