02:06pm 10 November 2026
NEWS
മദ്രസ പഠനത്തെ ബാധിക്കുന്നു; സ്‌കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത സമരത്തിലേക്ക്
10/07/2025  01:45 PM IST
nila
 മദ്രസ പഠനത്തെ ബാധിക്കുന്നു; സ്‌കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത സമരത്തിലേക്ക്

സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠന സമയം മാറ്റിയതിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത. സ്കൂളുകളിലെ സമയക്രമം മാറ്റിയത് മദ്രസ പഠനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത പ്രക്ഷോഭത്തിനിറങ്ങുന്നത്. സ്‌കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നിൽ ധർണയും സെപ്റ്റംബർ 30-ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്താനാണ് സമസ്തയുടെ തീരുമാനം. 

മദ്രസ സമയം വളരെ കൃത്യമാണെന്നും ആ സമയത്തിൽ ഒരിക്കലും മാറ്റം വരുത്താൻ ആകില്ലെന്നും സമസ്ത ജനറൽ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാർ പറഞ്ഞു. മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂൾ സമയം കൂട്ടാൻ സർക്കാർ ചർച്ച നടത്തണമെന്നും സ്‌കൂൾ സമയ മാറ്റത്തിൽ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 

സ്കുൂളുകളുടെ സമയമാറ്റത്തിൽനിന്ന് പിന്മാറണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു എന്ന് സംഘടന വ്യക്തമാക്കി. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും സമസ്ത നേതൃത്വം ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img