NEWS
സ്കൂൾ സമയമാറ്റം: മതസംഘടനകളുമായി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച്ച ചർച്ച നടത്തും
24/07/2025 08:04 PM IST
nila

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മതസംഘടനകളുമായുള്ള ചർച്ച വെള്ളിയാഴ്ച്ച നടക്കും. നേരത്തേ ബുധനാഴ്ച്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. വി എസ് അച്യുതാനന്ദന്റെ മരണത്തെ തുടർന്നാണ് ചർച്ച വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽ വൈകീട്ട് നാലരയ്ക്കാണ് ചർച്ച. മദ്രസ്സാവിദ്യാഭ്യാസ ബോർഡ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും.
സമസ്തയടക്കം വിവിധ സംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നായിരുന്നു സമസ്ത നേതാക്കൾ പരാതിപ്പെട്ടത്. സമരപ്രഖ്യാപനം ഉൾപ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്കു തയാറായത്. സമസ്ത ഏകോപന സമതിയിൽ ഉയർന്ന നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











