
ദോഹ:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കരസ്ഥമാക്കിയ വൻ വിജയം, കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തോടുള്ള ജനവികാരത്തിന്റെ
വിരലടയാളമാണ്.
കെടുകാര്യസ്ഥിതിയും, സ്വജനപക്ഷപാതവും, ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ നേരിടേണ്ടി വന്ന ഏറ്റവും കനത്ത തിരിച്ചടിയാണിത്. ഇടതുപക്ഷം മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം ശക്തമായ പ്രഹരമാണ് നൽകിയത്.
ഈ വൻ വിജയം കൈവരിക്കുന്നതിൽ യുഡിഎഫ് സംവിധാനവും നേതാക്കളും നടത്തിയ ക്ഷീണരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
ജനാധിപത്യ–മതേതര മുന്നണിയുടെ വിജയത്തിനായി യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വെൽഫെയർ പാർട്ടിക്കും കഴിഞ്ഞതും, പാർട്ടി തന്നെ ഉജ്ജ്വല വിജയം നേടിയതും പ്രത്യേകം ശ്രദ്ധേയമാണ്.
യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവാസ ലോകത്ത് നിന്ന് പ്രവർത്തിക്കുകയും എല്ലാ വിധ പിന്തുണയും നൽകുകയും ചെയ്ത പ്രവാസി വെൽഫെയർ ഘടകങ്ങളെയും ഈ അവസരത്തിൽ പ്രത്യേകമായി അനുമോദിക്കുന്നു.
മതേതര–ജനാധിപത്യ സമൂഹം നടത്തിയ ഈ വിധിയെഴുത്ത്, ഇടതുപക്ഷ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കരസ്ഥമാക്കിയ വൻ വിജയത്തിൽ പ്രവാസി വെൽഫെയർ ഖത്തർ
ഈ വിജയം കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തോടുള്ള ജനവികാരം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതിൻ്റെ സൂചനയാണെന്നും പ്രവാസി വെൽഫെയർ വിലയിരുത്തി.
"കെടുകാര്യസ്ഥിതിയും, സ്വജനപക്ഷപാതവും, ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി ഗവൺമെന്റിന് കേരള ജനത നൽകിയ ഏറ്റവും കനത്ത പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം, ഇടതുപക്ഷത്തിൻ്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.
ഈ വൻ വിജയം കൈവരിക്കുന്നതിൽ യുഡിഎഫ് സംവിധാനവും നേതാക്കന്മാരും നടത്തിയ ക്ഷീണരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കൂടാതെ, ജനാധിപത്യ മതേതര മുന്നണിയുടെ വിജയത്തിനായി യുഡിഎഫ് മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ വെൽഫെയർ പാർട്ടിക്കും കഴിഞ്ഞു, കൂടാതെ വെൽഫെയർ പാർട്ടിക്ക് ഉജ്ജ്വല വിജയം നേടാനും സാധിച്ചുഎന്നത് ശ്രദ്ധേയമാണ്.
യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവാസ ലോകത്ത് നിന്നും പ്രവർത്തിക്കുകയും എല്ലാവിധ സഹായങ്ങളും നൽകുകയും ചെയ്ത പ്രവാസി വെൽഫെയർ ഘടകങ്ങളെയും ഈ അവസരത്തിൽ പ്രത്യേകം അനുമോദിക്കുന്നു. കേരളത്തിലെ മതേതര ജനാധിപത്യ സമൂഹം നടത്തിയ ഈ വിധിയെഴുത്ത്, ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ ചിത്രമാണ് നൽകുന്നത്.











