NEWS
കേരളത്തിൻറെ ഫുട്ബോൾ പാരമ്പര്യം നെഞ്ചേറ്റുന്നത് പ്രവാസികൾ: മന്ത്രി പി കെ ബഷീർ
22/11/2026 03:33 PM IST
nila

HIGHLIGHTS
ഖിഫ് ഈസക്ക മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻറ് മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
ദോഹ: കേരളത്തിൻറെ കഴിഞ്ഞകാല ഫുട്ബോൾ പാരമ്പര്യവും ആവേശവും ചോർന്നുപോവാതെ നിലനിർത്തുന്നത് പ്രവാസികൾക്കിടയിലെ ടൂർണമെന്റുകളും ഫുട്ബോൾ പ്രണയവുമാണെന്ന് കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ പറഞ്ഞു. ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിലെ ജനസേവന-കലാ സാംസ്കാരിക മേഖലയിൽ മാത്രമല്ല ഫുട്ബോളിലും എന്നും ഓർമിക്കപ്പെടുന്ന നാമമാണ് കെ മുഹമ്മദ് ഈസയുടേത്. പ്രവാസികളിൽ ഫുട്ബോൾ ആവേശം ശാസ്ത്രീയമായി നിലനിർത്തുന്നതിൽ ഈസക്ക വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. ഫുട്ബോൾ ടൂർണമെൻറ് വ്യവസ്ഥാപിതമായി നടത്തേണ്ടതെങ്ങിനെയെന്ന മാതൃക കാണിച്ചു കൊണ്ടാണ് ഈസക്ക വിടവാങ്ങുന്നത്. ഖിഫ് ഒരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് അദ്ദേഹത്തിനുള്ള മികച്ച പ്രാർത്ഥനയാണെന്നും മന്ത്രി പറഞ്ഞു.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങളെ മന്ത്രി പരിചയപ്പെടുകയും ബോൾ കിക്കോഫ് ചെയ്യുകയും ചെയ്തു.
മത്സരഫലങ്ങൾ:
നവംബർ 19 വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ ഫ്രണ്ട്സ് എഫ് സി, ഹിലാൽ എഫ് സിയെയും (1-0) ഓർബിറ്റ് എഫ് സി, മഞ്ഞപ്പട യെയും (4-2) ബൈസന്റൈൻ എഫ് സി, എമർജൻസ് എഫ്സിയെയും (2-1) ഒറിക്സ് കാസർഗോഡ്, ഖത്തർ മാസ്റ്റേഴ്സ്നെയും (2-0) തോൽപ്പിച്ചു.
നവംബർ 20 വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ ഇൻഫിനിറ്റി ഈഗിൾസ് എന്ന ടീമുകൾ തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിലും ഓർബിറ്റക്സി ഫ്രൈഡേ ഫിഫ മഞ്ചേരി എന്ന ടീമുകൾ തമ്മിലുള്ള മത്സരം 1-1 എന്ന നിലയിലും കലാശിച്ചു. മില്യനിയം 2 പൂജ്യത്തിന് തോൽവിച്ച് മാബ്രിക്സ് എഫ് സി യും ദസ്പറാഡോസ് എഫ് സി എ ഒന്ന് പൂജ്യത്തിന് തോൽപ്പിച്ച് നാസ് ഗാർഡ് എഫ്സിയും മഞ്ഞപ്പടയെ ഒന്ന് പൂജ്യത്തിന് തോൽപ്പിച്ച മേറ്റ്സ് ഖത്തറും പോയിന്റുകൾ കരസ്ഥമാക്കി.
മത്സരങ്ങൾ വരും വാരാന്ത്യങ്ങളിൽ തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.