01:12pm 11 November 2026
NEWS
സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു
05/10/2025  09:21 AM IST
nila
സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു

കേരളത്തിലെ റേഷൻകടകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന സമയക്രമത്തിൽ ഒരു മണിക്കൂറിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്  പൊതുവിതരണവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവനുസരിച്ച് റേഷൻകടകൾ ഇനിമുതൽ രാവിലെ എട്ടുമണിക്ക് പകരം ഒൻപത് മണിക്കാകും തുറക്കുക. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. 

പുതിയ സമയക്രമം അനുസരിച്ച് രാവിലെ ഒൻപതുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പ്രവർ‌ത്തിക്കുക. മൂന്നുമാസംമുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സമയമാറ്റം സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img