04:28pm 12 November 2026
NEWS
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ
13/01/2026  05:23 PM IST
nila
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അപ്രതീക്ഷിതമായി മഴയെത്തി. പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നൽ സമയത്തെ സുരക്ഷാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ സൂചന കണ്ടാൽ തന്നെ തുറസായ സ്ഥലങ്ങൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടുക. അവയുടെ സമീപത്ത് നിൽക്കാതിരിക്കുക.

വൈദ്യുതോപകരണങ്ങളുടെ പ്ലഗ് മാറ്റി വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നൽ സമയത്ത് ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം; മൊബൈൽ ഫോൺ ഉപയോഗം പൊതുവേ സുരക്ഷിതമാണ്.

മേഘാവൃതമായ കാലാവസ്ഥയിൽ ടെറസിലും തുറസായ സ്ഥലങ്ങളിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.

വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്; വാഹനങ്ങൾ മരങ്ങൾക്കടിയിൽ പാർക്ക് ചെയ്യരുത്.

ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ പോലുള്ള തുറന്ന വാഹനങ്ങളിൽ യാത്ര ഒഴിവാക്കണം.

മഴക്കാർ കണ്ടാൽ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.

കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകരുതലോടെ കെട്ടിവെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതും ഒഴിവാക്കണം.

ജലാശയങ്ങളിൽ മീൻപിടിത്തം, കുളി, ബോട്ടിങ് എന്നിവ ഉടൻ നിർത്തി സുരക്ഷിതമായ കരയിലെത്തുക.

പട്ടം പറത്തൽ പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.

വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടതിരിക്കുക.

തുറസായ സ്ഥലത്ത് അഭയം ലഭ്യമല്ലെങ്കിൽ കാലുകൾ ചേർത്ത്, തല മുട്ടുകൾക്കിടയിൽ ഒതുക്കി കുനിഞ്ഞിരിക്കുക.

ഇടിമിന്നലിൽ നിന്ന് കൂടുതൽ സുരക്ഷ നേടാൻ കെട്ടിടങ്ങളിൽ മിന്നൽ രക്ഷാ ചാലകങ്ങൾ (ലൈറ്റ്നിംഗ് അറസ്റ്റർ) സ്ഥാപിക്കാനും വൈദ്യുതോപകരണങ്ങൾക്ക് സർജ് പ്രൊട്ടക്ടറുകൾ ഉപയോഗിക്കാനും കഴിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img