01:40pm 19 April 2026
NEWS
ഇന്നും അതിതീവ്രമഴ തന്നെ; വിവിധ ജില്ലകൾക്കുള്ള ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ
29/05/2025  07:29 AM IST
nila
ഇന്നും അതിതീവ്രമഴ തന്നെ; വിവിധ ജില്ലകൾക്കുള്ള ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ്.  ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. വരും ദിവസങ്ങളിലും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ അതിതീവ്ര മഴയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ജാ​ഗ്രതാ നിർദ്ദേശമുണ്ട്. നാല് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടു‌ള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകളിൽ മാറ്റമില്ല.  ഇടുക്കി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img