03:14pm 24 August 2026
NEWS
ഓണം വെളളത്തിലാകും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
23/08/2026  12:44 PM IST
nila
ഓണം വെളളത്തിലാകും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഓണം ആഘോഷങ്ങൾക്ക് തുടക്കമാകാനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പൂരാടം, ഉത്രാടം ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളിൽ മഴയുടെ തീവ്രത കൂടുതലായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഓഗസ്റ്റ് 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img