09:00pm 26 November 2026
NEWS
രാഷ്ട്രീയ മുഖപത്രങ്ങൾ ജയിലുകളിൽ ഇനി വേണ്ട; വിതരണം നിർത്താൻ ജയിൽ മേധാവിയുടെ ഉത്തരവ്
26/11/2026  06:41 PM IST
nila
രാഷ്ട്രീയ മുഖപത്രങ്ങൾ ജയിലുകളിൽ ഇനി വേണ്ട; വിതരണം നിർത്താൻ ജയിൽ മേധാവിയുടെ ഉത്തരവ്

 

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള പ്രസിദ്ധീകരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജയിൽവകുപ്പ്. സർക്കാർ ഫണ്ടുപയോഗിച്ചോ വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയോ ജയിലുകളിൽ എത്തിക്കുന്ന രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളുടെ വിതരണം നിർത്താനാണ് ജയിൽ മേധാവി എസ്. ശ്രീജിത്തിന്റെ നിർദേശം. ഇത്തരം പ്രസിദ്ധീകരണങ്ങൾക്കായി നിലവിലുള്ള സ്പോൺസർഷിപ്പുകളും റദ്ദാക്കണം.

ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ പ്രവർത്തകർ സ്വന്തം പാർട്ടികളുടെ മുഖപത്രങ്ങൾ കൂട്ടത്തോടെ വാങ്ങി വായിക്കുകയും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്യുന്നുവെന്ന പരാതികളാണ് നടപടിയിലേക്ക് നയിച്ചത്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ വിതരണം ചെയ്യുന്നത് അനുചിതമാണെന്നാണ് ജയിൽവകുപ്പിന്റെ വിലയിരുത്തൽ.

അന്തേവാസികൾക്ക് ലഭിക്കുന്ന വാർത്തകളും വിവരങ്ങളും രാഷ്ട്രീയ ചായ്‌വുകളില്ലാത്തതും വസ്തുനിഷ്ഠവും വിശ്വസനീയവുമായിരിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ നിലപാടുകൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ ലഭ്യമാക്കേണ്ടതില്ലെന്നും ജയിൽ മേധാവിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img