07:59am 29 November 2026
NEWS
12 കോടി രൂപയുടെ ആ ഭാ​ഗ്യവാനിതാ..; പൂജാ ബംപർ നറുക്കെടുത്തു
28/11/2026  03:11 PM IST
nila
 12 കോടി രൂപയുടെ ആ ഭാ​ഗ്യവാനിതാ..; പൂജാ ബംപർ നറുക്കെടുത്തു

 

 

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ JC234427 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്.

JA, JB, JC, JD, JE എന്നീ അഞ്ച് സീരീസുകളിലായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഒരു ടിക്കറ്റിന് 300 രൂപയായിരുന്നു വില.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുക. ഒരു ലക്ഷം രൂപ വീതം നാലുപേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.

പൂജാ ബംപർ നറുക്കെടുപ്പ് പൂർത്തിയായതോടെ അടുത്തതായി ക്രിസ്മസ്–പുതുവത്സര ബംപർ ഭാഗ്യക്കുറി വിപണിയിലെത്തും.


രണ്ടാം സമ്മാനം (Rs.10000000)

JA-400634, JB-346893, JC-682550, JD-304468, JE-632364, JA-969347, JB-866718, JC-648565, JD-766007, JE-324064

മൂന്നാം സമ്മാനം (Rs.5000000/-)

JA-869182, JB-684041, JC-780335, JD-688447, JE-450449, JA-228134, JB-380564, JC-968355, JD-269757,  JE-861047

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img