06:28am 22 April 2025
NEWS
മോട്ടോർ വാഹനവകുപ്പിന്റെ പേരിലെത്തുന്ന വ്യജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വൻ പണികിട്ടും

18/03/2025  09:42 AM IST
nila
മോട്ടോർ വാഹനവകുപ്പിന്റെ പേരിലെത്തുന്ന വ്യജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വൻ പണികിട്ടും

ഓൺലൈൻ തട്ടിപ്പ് സംഘം പുതിയ രീതിയുമായി രം​ഗത്ത്. സംസ്ഥാന മോട്ടോർ വാ​ഹന വകുപ്പിന്റെ പേരിലാണ് ഏറ്റവും പുതിയ തട്ടിപ്പ്. വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വ്യാജ സന്ദേശം അയക്കുന്നതാണ് സംഘത്തിന്റെ രീതി. ഈ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും. 

കേരള പൊലീസ് തന്നെയാണ് പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ അയക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img