09:29pm 31 October 2026
NEWS
കേരള പോലീസിൻ്റെ കേരളപ്പിറവിദിന പരേഡ് നാളെ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
31/10/2026  08:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസിൻ്റെ കേരളപ്പിറവിദിന പരേഡ് നാളെ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

കേരളപ്പിറവി, കേരള പോലീസിന്‍റെ 70ാമത് രൂപീകരണം എന്നീ ദിനാഘോഷത്തോടനുബന്ധിച്ചുളള  പരേഡ് നാളെ (നവംബര്‍ 1, ഞായര്‍)  നടക്കും. തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍  പരേഡിന്‍റെ അഭിവാദ്യം സ്വീകരിക്കും.മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച 281 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.പരിപാടിയുടെ തല്‍സമയ സംപ്രേഷണം സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ് ബുക്ക് പേജില്‍ രാവിലെ 7.50 മുതല്‍ ലഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img