08:46am 10 November 2026
NEWS
കേരള പോലീസ് രാജ്യത്തിന് മാതൃക ഡി.ജി.പി നിതിന്‍ അഗ്രവാള്‍
31/07/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസ് രാജ്യത്തിന്  മാതൃക ഡി.ജി.പി നിതിന്‍ അഗ്രവാള്‍
കേരള പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇവിടെ നിന്ന് ലഭിച്ച ശിക്ഷണം ഔദ്യോഗിക ജീവിതത്തില്‍ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഏറെ സഹായിച്ചൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന വേളയിൽ കേരള പോലീസിൻ്റെ വിവിധ സേനാംഗങ്ങൾപേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍  നല്‍കിയ വിടവാങ്ങല്‍ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയ അദ്ദേഹം 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള  ഇന്ത്യന്‍ പോലീസ് മെഡല്‍ (2007), വിശിഷ്ട സേവനത്തിനുളള ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ പോലീസ് മെഡല്‍ (2014), വിവിധ സായുധസേനകളില്‍ നിന്നും ഗോള്‍ഡ്  മെഡലുകള്‍,  പ്രശംസാപത്രങ്ങള്‍  ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 
 
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ഡി.ജി.പിയും റോഡ് സേഫ്റ്റി കമ്മീഷണറുമായ യോഗേഷ് ഗുപ്ത, ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img