07:38am 10 November 2026
NEWS
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം
30/06/2025  07:54 AM IST
nila
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലുള്ള റാവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പൊലീസ് മേധാവി  ഡോ.എസ്.ദർവേഷ് സാഹിബ് ഇന്ന് സ്ഥാനമൊഴിയും. റാവാഡയാണ് അടുത്ത പൊലീസ് മേധാവിയെങ്കിൽ കേന്ദ്രസർക്കാർ വിടുതൽ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അധികാരമേറ്റെടുക്കാനാകൂ. അതുവരെ  പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിക്കാകും പൊലീസ് മേധാവിയുടെ താത്ക്കാലിക ചുമതല.

മൂന്നു പേരുടെ പട്ടികയാണ് യുപിഎസ്‌സി സംസ്ഥാനത്തിന് നൽകിയത്. റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാളും ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമാണ് പട്ടികയിൽ ബാക്കിയുള്ളവർ. ഇവർ രണ്ടുപേരും തിരുവനന്തപുരത്ത് തന്നെയുള്ളവരാണ്. അതിനാൽ, അവരിൽ ആരെയെങ്കിലുമാണ് മന്ത്രിസഭായോഗം പുതിയ പൊലീസ് മേധാവിയായി തീരുമാനിക്കുന്നതെങ്കിൽ ഇന്നു തന്നെ ചുമതലയേൽക്കാനാവും. ‌ റാവാഡയാണ് പൊലീസ് മേധാവിയെങ്കിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള വരവ് ഒരു വർഷം വൈകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img